Uncategorized
ഇടുക്കിയിൽ സ്ത്രീകൾക്ക് നേരെ ഡി സി സി അംഗത്തിന്റെ നേതൃത്വത്തിൽ ആക്രമണം

ഇടുക്കിയിൽ സ്ത്രീകൾക്ക് നേരെ ഡി സി സി അംഗത്തിന്റെ നേതൃത്വത്തിൽ ആക്രമണം. ഇടുക്കിയിൽ രാജകുമാരി കുംഭപ്പാറയിലാണ് സംഭവം നടന്നത്. വഴി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ രാത്രിയിൽ സ്ത്രീകൾ താമസിക്കുന്ന വീടിന് സമീപം എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു.
കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട്, പ്രദേശവാസികൾ ആയ മഠത്തിശ്ശേരി രാജു, രാജുവിന്റെ മക്കൾ തുടങ്ങിയവർ ചേർന്നാണ് ആക്രമണം നടത്തിയത്. കുംഭപ്പാറ മണപ്പാടൻമുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിന്റെ മകൾ കൃഷ്ണപ്രിയ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.




