Uncategorized
കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കൊച്ചി: കാക്കനാട് എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചതായി പരാതി. ടാബ് കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് വശത്ത് പരിക്കേറ്റിട്ടുണ്ട്. ജനുവരി മൂന്നിന് പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. ഭിന്നശേഷിക്കാരനായ കുട്ടിയെ കൗൺസിലിംഗ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
കൊല്ലം സ്വദേശിയായ കാക്കനാട് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ്റെ മകനെയാണ് മാതാവിൻ്റെ സുഹുത്ത് ക്രൂരമായി മർദിച്ചത്




