Uncategorized

ആറളം ഫാമിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു രക്തസാക്ഷി കൂടി

ഇരിട്ടി: ആറളം ഫാമിനോടും പുനരധിവാസ മേഖലയോടും അധികൃതർ കാണിക്കുന്ന അവഗണനക്കും അനാസ്ഥക്കും ഒരു രക്തസാക്ഷി കൂടി . 2014ന് ശേഷം കാട്ടാനയുടെ അക്രമത്തിൽ പൊലിയുന്ന പതിനഞ്ചാമത് ജീവനാണ് ഇന്ന് പുലർച്ചെ 4മണിയോടെ വീട്ടുമുറ്റത്തു വെച്ച് കാട്ടാന ചവിട്ടിക്കൊന്ന പത്താം ബ്ലോക്കിലെ
നാൽപ്പതു കാരനായ അനീഷ്. വെളുപ്പിന് മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും തുടർന്ന് എത്തിയ വനപാലകരും ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ : അമ്പിളി. മക്കൾ: ആദികൃഷ്ണ,
അനുഷ. സംസ്കാരം പിന്നീട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button