Uncategorized

വ്യാജ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ നറുക്കെടുപ്പ്, പ്രചരണം സോഷ്യൽ മീഡിയയിലൂടെ; കേരള ലോട്ടറിയുടെ പേരിൽ വൻ ഓൺലൈൻ തട്ടിപ്പ്

മലപ്പുറം: കേരള ലോട്ടറിയുടെ പേരിൽ വ്യാജ ഓൺലൈൻ നറുക്കെടുപ്പ് നടത്തി വൻ തട്ടിപ്പ്. കേരള ലോട്ടറി എന്ന പേരിൽ ആപ്പുകൾ നിർമിച്ചാണ് സംസ്ഥാന ലോട്ടറിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. ഒഫീഷ്യൽ ഓലൈൻ പാർട്ണർ എന്ന് വിശ്വസിപ്പിച്ച് ഫേസ്ബുക്ക് വഴിയാണ് പ്രചാരണം. ജിപേ, ഫോൺപേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ വഴിയാണ് വ്യാജ ലോട്ടറി സംഘം പണം തട്ടിയെടുക്കുന്നത്.
ആധികാരികതയും പതിറ്റാണ്ടുകളുടെ പാരമ്പര്യവുമാണ് കേരള സർക്കാർ ലോട്ടറിയുടെ എക്കാലത്തെയും വിശ്വാസ്യത. നിയമപ്രകാരം കേരളത്തിൽ പേപ്പർ ലോട്ടറി മാത്രം വിൽപ്പന നടത്താനേ സർക്കാറിന് അധികാരമുള്ളൂ എന്നിരിക്കെയാണ് സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ്.

തട്ടിപ്പിന്റ വഴികൾ എങ്ങിനെയെല്ലാം…

പരസ്യത്തിനടിയിൽ ക്ലിക്ക് ചെയ്താൽ നേരെ പ്ലേ സ്റ്റോറിലേക്ക്. ആപ്പ് റെഡി. ഓപ്പൺ ചെയ്താൽ കാണുന്ന “ഇംപോർട്ടന്റ് നോട്ടീസി” ലുണ്ട് വിചിത്ര വിശദീകരണം. ലോട്ടറിയടിച്ചാൽ നികുതിയും ഏജൻസി കമ്മീഷനും ഇല്ലാതെ മുഴുവൻ പണവും ലഭിക്കും, കൂടാതെ അധിക സമ്മാനങ്ങൾ വേറെയും. തുടർന്ന് ആപ്പിന്റെ ആദ്യ പേജിലെത്തിയാൽ “കേരള ലോട്ടറി ഓൺലൈൻ” എന്ന് കാണാം. കൂടാതെ ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ എന്ന തലക്കെട്ട്, ഒപ്പം ഏവരെയും വിശ്വസിപ്പിക്കും വിധമുള്ള കേരള ലോട്ടറിയുടെ ചിത്രങ്ങൾ അടങ്ങിയ ടോപ് ബാന്റും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button