Uncategorized

ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

തൃശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ തുറനെല്ലൂർ സ്വദേശി വിവേകിന് പരിക്കേറ്റു.ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ആനയെ തളച്ചു.

ക്ഷേത്രത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെയായിരുന്നു സംഭവം. അരികിൽ നിന്ന വിവേകിനെ ആന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത ശേഷം എറിയുകയായിരുന്നു.യ പരിക്കേറ്റ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button