Uncategorized

കാക്കയങ്ങാട്, ദേഹാസ്വസ്ഥത്തെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് അപകടം

കാക്കയങ്ങാട് :ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പാലപ്പുഴ സ്വദേശി കാരിത്തടത്തിൽ മാത്യുവിനാണ് പരിക്കേറ്റത്.ടാപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാത്യുവിന് ഓട്ടോ ഓടിക്കുന്നതിനിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു തലക്കും കൈക്കും പരിക്കേറ്റ മാത്യുവിനെ പേരാവൂർ സ്വകാര്യാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം എതിർദേശയിൽ നിന്ന് വാഹനങ്ങൾ വരാതിരുന്നത് വലിയ അപകടമാണ് ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button