ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എം ലക്ഷ്മി അന്തരിച്ചു

സിപിഐഎം ബാലുശേരി ഏരിയാകമ്മറ്റി മുൻ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന അത്തോളി വേളൂർ ഷോണിമയിൽ എം ലക്ഷ്മി (74) അന്തരിച്ചു. മുൻ കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റും നിലവിൽ സിപിഐ എം അത്തോളിലോക്കൽ കമ്മറ്റി അംഗവുമാണ്. സിഐടിയു ബാലുശേരി ഏരിയാ ജോയൻ്റ് സെക്രട്ടറിയുമാണ്. എൻജിഒയൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. അത്തോളി കോ ഓപ്പറേറ്റീവ് ബേങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചുഎൻ ജി ഒ സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ധനത്തിരയായി. 2002 ലെ 32 ദിവസത്തെ പണിമുടക്കിൽ ഉടുവസ്ത്രം പോലും മാറാൻ അവസരം നൽകാതെ പൊലീസ് അർദ്ധരാത്രി വീടുവളഞ് അറസ്റ്റ് ചെയ്തു. ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ എഞ്ചിനീയറിങ് കോളേജിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ചു. സർവ്വീസ് രംഗത്ത് നിന്ന് വിരമിച്ചതോടെയാണ് പൊതു പ്രവർത്തനരംഗത്ത് സജീവമാകുന്നത്. ഭർത്താവ്: പി അപ്പുക്കുട്ടി. (റിട്ട. കെഎസ്ആർടിസി ) മക്കൾ: അലൗജ്, അലീഷ . മരുമക്കൾ: ലിൻസി , പ്രദീപൻ. കോഴിക്കോട് പോളി ടെക്നിക്കിൽ നിന്ന് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (ബുധൻ) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.




