Uncategorized

രാജ്യതലസ്ഥാനത്ത് അരുംകൊല; യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

ന്യൂഡൽഹി: രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് തന്നെയാണ് യുവതിയുടെയും പെൺമക്കളുടെയും മൃതദേഹം കണ്ടെടുത്തത്. പെണ്മക്കൾ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് ഇവരുടെ പ്രായം. നാല് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്.
യുവതിയുടെ ഭർത്താവായ പട്ന സ്വദേശി മുഞ്ചുൻ കെവാത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button