Uncategorized
പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പതിനൊന്നാം വാര്‍ഡില്‍ ആന്‍ മരിയ(18)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തില്‍ കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




