Uncategorized

ഉപ്പ് തിന്നവർ വെള്ളം കുടിക്കണം”; വലിയങ്ങാടി കെട്ടിട അപകടത്തിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സ്ലാബ് ആണ് തകര്‍ന്ന് വീണ് നാലുപേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. “ഉപ്പ് തിന്നവർ വെള്ളം കുടിക്കണം”. കുറ്റം ചെയ്തവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ് അവരെ ആക്ഷേപിക്കില്ലെന്ന് പറഞ്ഞ മന്ത്രി ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണം എന്നും പറഞ്ഞു.
നേരത്തെ ഈ കെട്ടിടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കൃത്യമായി നിലപാട് സ്വീകരിച്ചില്ലയെന്നും മന്ത്രി ചോദിച്ചു. നിലവിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു
വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്. നാലുപേരുടെ ജീവൻ നഷ്ടമായി. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അപകടത്തിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button