Uncategorized

മലപ്പുറത്ത് പ്രായപ്പൂർത്തിയാകാത്തെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: പ്രായപ്പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പ്രതിയുടെ പേരിൽ വേറെയും കേസുകളുണ്ട്. മേലാറ്റൂർ, പട്ടാമ്പി പൊലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button