Uncategorized

കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായ രക്ഷപ്പെടൽ

കൊല്ലം പരവൂർ-പാരിപ്പള്ളി റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

ആളെയിറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനു മുന്നിലേക്ക് സ്ത്രീ ഓടിയെത്തുകയായിരുന്നു. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ബസ് തട്ടി വീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറി ഇറങ്ങിയെങ്കിലും ഗുരുതര പരിക്കുകളില്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു.ബസിനടിയിൽപ്പെട്ട സ്ത്രീയെ മറികടന്നാണ് വാഹനം മുന്നോട്ട് നീങ്ങിയത്. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button