Uncategorized

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; ധനമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കുടിശ്ശിക നല്‍കാന്‍ പണം ഇല്ലെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ നിലപാട്.
2025 ജൂലൈ ഒന്ന് മുതല്‍ കെജിഎംസിടിഎ സമരത്തിലാണ്. ആരോഗ്യവകുപ്പുമായി അടക്കം പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇന്നലെ കെജിഎംസിടിഎ നേരിട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

അടിയന്തരമായ ശസ്ത്രക്രിയകള്‍ ഒഴിവാക്കിയും ഒപി ബഹിഷ്‌കരിച്ചുമൊക്കെയായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തി വന്നിരുന്നത്. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ആശുപത്രികളില്‍ മതിയായ തസ്തികകള്‍ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button