Uncategorized

ഇപ്പോൾ വിവാഹം നടത്തണമെന്ന് യുവാവ്, ഇറങ്ങിപ്പോകാൻ വീട്ടുകാർ; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിലെ പകയിൽ ഇരട്ടക്കൊല കോയമ്പത്തൂർ പൊള്ളാച്ചിയിൽ പെൺകുട്ടിയെയും മുത്തശിയെയും യുവാവ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൗശി (17), മൈലാതൾ (60) എന്നിവർ ആണ് മരിച്ചത്. പ്രതി അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ സഹോദരി ഹരിതയ്ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അഭിഷേകും കൗശിയും മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും വിവാഹാലോചനയുമായി കൗശിയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കൗഷിക്ക് വിവാഹപ്രായം ആയില്ലെന്ന് പറഞ്ഞു വീട്ടുകാർ തിരിച്ചയച്ചു. ഇന്നലെ രാത്രി അഭിഷേക് വീണ്ടും കൗശിയുടെ വീട്ടിലെത്തി ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ കത്തിയെടുത്ത് കുത്തി എന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button