വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, എം.കെ മുനീര്‍

കോഴിക്കോട് വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നവീണ് 4 തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എ.അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ കോർപ്പറേഷൻ ശ്രമിച്ചില്ല. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതെന്നും മുനീർ പറഞ്ഞു.
കോര്‍പ്പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ ആദ്യഘട്ട അടിയന്തര സഹായം നല്‍കണം. പരുക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
കോർപ്പറേഷൻ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണുണ്ടായ അപകടത്തിൽ ജബ്ബാർ,അഷ്റഫ്,ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. ചുമടെടുത്ത് സമീപത്ത് വിശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടത്തിന്‍റെ ഭാഗങ്ങളാണ് തകർന്നുവീണത്.




