Uncategorized
ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് ഹൈക്കോടതി അനുമതി

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി ഹൈക്കോടതി. പട്ടയ വിതരണത്തിന് രണ്ട് വര്‍ഷമായി നിലവിലുള്ള വിലക്കാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കാനാണ് ഹൈക്കോടതിയുടെ അനുമതി നൽകിയത്
2024 ജനുവരിയിലെ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ഇളവ് നല്‍കിയാണ് ഇപ്പോൾ പട്ടയ വിതരണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാരിന് പട്ടയം വിതരണം ചെയ്യാം. ദേവികുളം, ഉടുമ്പുചോല, പൂരുമേട് എന്നിവിടങ്ങളിലെ നിരവധി കുടിയേറ്റ കർഷകർക്ക് ആശ്വാസമാകുന്നതാണ് ഈ കോടതി വിധി. സർക്കാർ അനുവദിച്ച ഉപഹർജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.




