Uncategorized

വ്യാജരേഖ ചമച്ച് 75ലക്ഷം തട്ടിയ പ്രതി പിടിയില്‍; കാറില്‍ ലഹരി, പുതിയ കേസ് കൂടി

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. വ്യാജരേഖകള്‍ നല്‍കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.

പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button