Uncategorized

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി, കണക്കുകൂട്ടല്‍ ഇങ്ങനെ

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച് ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന പി സി ജോര്‍ജിനോട് മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ബിജെപി നിര്‍ദേശം നല്‍കി.
ഇതിനെ തുടര്‍ന്ന് മണ്ഡലം കേന്ദ്രീകരിച്ച് പി സി ജോര്‍ജ് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ തവണ ബിഡിജെഎസ് ആണ് മണ്ഡലത്തില്‍ എന്‍ഡിഎക്കായി മത്സരിച്ചത്. ഇത്തവണ പി സി ജോര്‍ജിനായി മണ്ഡലം ഏറ്റെടുത്ത് ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നല്‍കാനാണ് ബിജെപി നീക്കം.

2021ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സി ജോര്‍ജ് ജനവിധി തേടിയിരുന്നു. സിറ്റിങ് എംഎല്‍എയായിരുന്നു പി സി ജോര്‍ജ്. 2016ല്‍ ഒറ്റക്ക് നിന്ന് നേടിയ വിജയം കണ്ടെത്താന്‍ പി സി ജോര്‍ജിനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് വിജയിച്ചത്. 16817 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
1996 മുതല്‍ 2016വരെ പി സി ജോര്‍ജ് മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചിരുന്നു. പി സി ജോര്‍ജിന് മണ്ഡലത്തില്‍ സ്വന്തമായി ശേഖരിക്കാന്‍ കഴിയുന്ന വോട്ടും തങ്ങളുടെ പരമ്പരാഗത വോട്ടും ചേര്‍ന്നാല്‍ മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ 2965 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബിജെപിയില്‍ ചേര്‍ന്നതോടെ പി സി ജോര്‍ജിന് സ്വന്തമായി സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകള്‍ കൂടുകയാണോ കുറയുകയാണോ ചെയ്തത് എന്ന് അറിയണമെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുക തന്നെ വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button