Uncategorized

കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ആർഎസ്എസുകാർ മർദിച്ച സംഭവം: പ്രതികളെ ബിജെപി നേതൃത്വം ഒളിപ്പിച്ചുവെന്ന് ആക്ഷേപം

കൊല്ലത്ത് ബി ജെ പി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ആർ എസ് എസുകാർ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാ‍ഴ്ചയായിട്ടും പ്രതികള്‍ ഒ‍ളിവിൽ. പ്രതികളെ ബി ജെ പി നേതൃത്വം ഒ‍ളിവിൽ ക‍ഴിയാൻ സഹായിച്ചുവെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. മർദനം നടന്ന് ഒരാഴ്ചയായിട്ടും പ്രതികൾ ഒളിവിൽ തുടരുകയാണ്.

ക്ഷേത്രോത്സവത്തിനിടെയാണ് ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമർദനത്തിന് ഇരയാക്കിയത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. പിന്നാലെയാണ് പ്രതികള്‍ ഒ‍ഴിവിൽ പോകുന്നത്. പ്രതികളെ ഒളിപ്പിച്ചത് ബി ജെ പി നേതൃത്വമെന്നുള്ള ആക്ഷേപം ഉയർന്നു

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിക്ക് പിന്നാലെ ശൂരനാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button