Uncategorized

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ സ്വർണ്ണവില

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് വർധനവിന് ശേഷം സ്വർണവില ഇന്നും അതേ നിലവാരത്തിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 1,16,800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയുമാണ് ഇന്നത്തെ വിപണി വില.

കഴിഞ്ഞ ദിവസം സ്വർണ്ണ വില ഒറ്റയടിക്ക് 1,400 രൂപ വർധിച്ച് വില ലക്ഷത്തിന് മുകളിലേക്ക് എത്തിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിൽ തുടരുന്നതും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് കേരളത്തിലെ സ്വർണ്ണ വിലയിലെ മാറ്റങ്ങൾക്ക് കാരണം

രാജ്യാന്തര വിപണിയിലെ അസ്ഥിരതയും ഡോളറിന്റെ മൂല്യവർധനവും തുടരുന്ന സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആഭരണമെന്നതിലുപരി സുരക്ഷിതമായ ഒരു ദീർഘകാല നിക്ഷേപമായി സ്വർണത്തെ കാണുന്നവർക്ക് നിലവിലെ വിലവർധനവ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, വിപണിയിലെ ഡിമാൻഡിൽ കുറവുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടാകുമോ അതോ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണ വിപണി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button