Uncategorized
ഉത്സവത്തിനിടെ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടി; വെടിവയ്പ്പും കൂട്ടയടിയും

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടി. വെടിവയ്പ്പും കൂട്ടയടിയും നടന്നു. പത്തോളംപേർക്ക് പരുക്കേറ്റു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആയിരുന്നു അക്രമം. പുലർച്ചെയാണ് അക്രമം നടന്നത്. പുളിക്കീഴിൽനിന്നും പല്ലനയിൽനിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും.
വിഷ്ണു സജിൻ എന്നയാളിന്റെ പക്കൽ എയർ ഗണ്ണുണ്ടായിരുന്നു. സംഘർഷത്തിനിടെ സജിൻ തോക്ക് ചൂണ്ടി. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന സംഘമാണിതെന്ന് നാട്ടുകാർ പറയുന്നു.




