Uncategorized

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് 500 കുടുംബങ്ങൾക്ക് സ്നേഹ കിറ്റ് വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയർ മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ – വിഷു – ഈസ്റ്റർ നാളുകളുടെ ഭാഗമായി 500 കുടുംബങ്ങൾക്ക് “സ്നേഹക്കിറ്റ്” വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ് മാവില, വൈസ് പ്രസിഡന്റ്‌ കെ.സി ബൈജു, മണ്ഡലം പ്രസിഡന്റുമാരായിട്ടുള്ള എ.കെ രാജേഷ്, ജോയ് കൊളോളം, രമേശൻ ശങ്കരനെല്ലൂർ, പാറ വിജയൻ, അഷ്‌കർ ശിവപുരം, സാജൻ ചെറിയാൻ, ഹരികൃഷ്ണൻ പാളാട്, വിനീത് കുമ്മാനം, ഹരികൃഷ്ണൻ പൊറോറ, രാജീവൻ എം.ആർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button