Uncategorized

ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button