Uncategorized
കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; വേളി കടലിൽ മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരം വേളി കടലിൽ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹത്തിൻ്റെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. 50-60 വയസ് വരുന്ന സ്ത്രീയുടെ മൃതദേഹമാണ് വേളി പള്ളിയ്ക്ക് സമീപം കരയ്ക്കടിഞ്ഞത്. രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മുണ്ട് കൊണ്ട് ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൂക്കിൽ നിന്ന് രക്തവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതിനാൽ തന്നെ മൃതദേഹത്തിന് വലിയ പഴക്കം ഇല്ലായെന്ന് പൊലീസ് പറയുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി. കടൽ നിന്ന് മൃതദേഹം ലഭിച്ചതിനാൽ കോസ്റ്റൽ പൊലീസാണ് തുടർ നടപടികൾ സ്വീകരിക്കുക.




