Uncategorized

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു

ശാസ്താംകോട്ട ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി, തല പൊട്ടിച്ചു. കൊല്ലം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ ശൂരനാട് തെക്ക് കിടങ്ങയം വലിയത്ത് വടക്കേതിൽ പൃഥ്വിരാജിനാണ് (23) ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാൾ ചികിത്സയിലാണ്.
ഉത്സവ കെട്ടുകാഴ്‌ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷമായത്. സമീപവാസികളായ ആകാശ്, അച്ചു, നന്ദു, കിച്ചു വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button