Uncategorized
ഓംപ്രകാശ്, പൊക്കം ഷാജഹാൻ, എയർപോർട്ട് ഡാനി എന്നിവരുൾപ്പെടെ അറസ്റ്റിൽ; തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി. അറസ്റ്റിലായവര്‍ കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഓംപ്രകാശ്, പൊക്കം ഷാജഹാന്‍, എയര്‍പോര്‍ട്ട് ഡാനി എന്നീ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തില്‍ കര്‍ശന സുരക്ഷാ പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, തുമ്പ, കഴക്കൂട്ടം സ്റ്റേഷന്‍ പരിധികളില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് കെ ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കോളനികള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.




