Uncategorized

മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശാന്ത – രാഘവൻ ദമ്പതികളുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തിൽ വെച്ച് നടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സുധീഷ് കൈവേലിയുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button