സ്വർണവില ഇന്ന് കൂടിയില്ല, കുറഞ്ഞു: എങ്കിലും പവന്‍ വില 1.14 ലക്ഷത്തിന് മുകളില്‍

ഇന്നലത്തെ കുതിച്ചുചാട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്നലെ രണ്ട് തവണയാണ് വില വര്‍ധിച്ചിരുന്നത്. ഇതോടെ സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് വിലയിലേക്ക് അടുക്കുമോ എന്ന ആശങ്കയിലായിരുന്നു പലരും. എന്നാല്‍ ആശ്വാസമെന്നവണ്ണം ഇന്ന് വില കുറയുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചയും തീരുമാനങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങളും സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്.
സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയിലെ കയറ്റിറക്കങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആഭരണം വാങ്ങണമെന്ന് അത്രയ്ക്ക് അത്യാവശ്യമുള്ള ആളുകളാണെങ്കില്‍ കുറഞ്ഞ കാരറ്റ് ആഭരണങ്ങള്‍ വാങ്ങുന്നതാണ് ലാഭം എന്ന് വിദഗ്ധര്‍ പറയുന്നു. സമ്പാദ്യം എന്ന രീതിയിലാണെങ്കില്‍ ആഭരണങ്ങള്‍ക്ക് പകരം സ്വര്‍ണക്കട്ടികളോ നാണയങ്ങളോ തിരഞ്ഞെടുക്കാവുന്നതാണ്.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,315 രൂപയും. 100 രൂപയുടെ കുറവ് ഗ്രാമിനും .800 രൂപയുടെ കുറവ് പവനും ഉണ്ടായിട്ടുണ്ട്. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11,760 രൂപയും പവന് 94,080 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4991 ഡോളറാണ് പുതിയ വില. ഡോളറിന്റെ കരുത്ത് കൂടുന്നതാണ് വില കുറയാന്‍ കാരണം. രണ്ട് ദിവസമായ കുറഞ്ഞുനിന്ന വില ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞുമായി വലിയ രീതിയില്‍ കൂടിയിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ വിലക്കുറവ്.




