Uncategorized

പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞെത്തിയെ അപർണയെ കാത്ത് ജവാദ്, ബ്രേക്കപ്പ് പറഞ്ഞതോടെ 17 കാരി വീട്ടിലേക്ക് ഓടി, അടുക്കളയിൽ തൂങ്ങിമരിച്ചു

തിരുവല്ല: പത്തനംതിട്ടി തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി, ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം. ആൺ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതിൽ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്. വീടിന്‍റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തർക്കമായി. ജവാദ് വാങ്ങി നൽകിയ മൊബൈൽ ഫോൺ അപർണ എറിഞ്ഞുടച്ചു. പിന്നാലെ വീട്ടിലേക്ക് ഓടി. ഇതിനിടെ മരിക്കാൻ പോകുന്നുവെന്ന് അപർണ യുവാവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഈ സമയമുണ്ടായിരുന്നത്. വീട്ടിലെത്തിയപാടേ അപർണ അടുക്കളയിൽ ഷാൾ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button