Uncategorized

‘ആൾക്കൂട്ടത്തിൽ ജീവിച്ച മനുഷ്യന് ആൾക്കൂട്ടം ട്രോമയായി, ഇടതിന്റെ ‘മെസി’യെ തോൽപിച്ച ബാബുചേട്ടൻ’; രാഹുലിന്റെ കുറിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത കെ ബാബുവിനെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെറെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്. കഴിഞ്ഞ നിയമസഭയിൽ പാർട്ടി പരാജയപ്പെട്ടപ്പോഴും സന്തോഷം നൽകിയ വിജയം കെ.ബാബുവിൻ്റേതായിരുന്നുവെന്ന് രാഹുൽ. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ വേട്ടയാടപ്പെട്ട ആ മനുഷ്യൻ്റെ വേദന നന്നായറിയാമെന്നും ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറിയ സാഹചര്യം അത്യന്തം വേദനാജനകമാണെന്നും രാഹുൽ പറയുന്നു.
ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ എന്നുവരെ തോന്നിയ ബാബുചേട്ടനെ സജീവമാക്കിയത് ഉമ്മൻചാണ്ടി സർ ആയിരുന്നെന്നും ഒടുവിൽ 2021 ൽ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോൾ ക്രൂരമായി അദ്ദേഹത്തെ വ്യക്‌തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തിൽ, ഒരു ഇടത് തരംഗത്തിൽ, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോൽപ്പിച്ച് ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തിയെന്നും കുറിപ്പിൽ ചേർക്കുന്നു.
സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്മാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണമെന്നും രാഹുൽ പറയുന്നു.
ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ ‘ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല’ എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്.
മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്ക്‌കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടൻ്റെ പിന്മാറ്റം ആവേശം നല്‌കട്ടെയെന്നും രാഹുൽ കുറിപ്പിലെഴുതുന്നു.

ബാബു ചേട്ടാ, നിങ്ങൾ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്-എന്നു പറഞ്ഞാണ് രാഹുൽ പോസ്റ്റ‌് അവസാനിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button