Uncategorized

മട്ടന്നൂരിൽ കോൺഗ്രസ് നേതാവ് കാറിടിച്ച് മരിച്ചു*

മട്ടന്നൂർ: നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് പ്രസിഡണ്ടും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവുമായ നടുവിൽ ഹൗസിൽ പി. അബ്ദുൽ ഖാദർ ഹാജി (75) കാറിടിച്ച് മറിച്ചു. ഇന്ന് വൈകിട്ട് വീടിന് മുന്നിലെ റോഡിൽ വെച്ചായിരുന്നു അപകടം. ഗവ. കോൺട്രാക്ടറായിരുന്നു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പൊറോറ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പഴശ്ശി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : സി. സാറോമ്മ.
മക്കൾ: ആബൂട്ടി , ഷമീർ, ഷഹീർ,സമീറ. മരുമക്കൾ: വഹീദ, റജീന, റഫ്ശാന, റോയ്സൽ. സഹോദരങ്ങൾ: മമ്മൂട്ടി,മൂസക്കുട്ടി,ഉസ്മാൻ ഡ്രൈവർ (മൂവരും നാലാങ്കേരി ), പരേതരായ അബൂബക്കർ,കുഞ്ഞിപാത്തു .ഖബറടക്കം നാളെ ഉച്ചക്ക് നാലാങ്കേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button