Uncategorized

മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്; നാളെ ഒ പി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടർമാർ നാളെ പണിമുടക്കും. ഒ പി ബഹിഷ്‌കരണം നടത്തിയാണ് പണിമുടക്കുക. മെഡിക്കൽ കോളജുകളിലെ അധ്യാപകർ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണവും അധ്യാപനം നിർത്തിയുമാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്. ഇതിനാൽ പി ജി ഡോക്ടർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നടക്കുന്നത്. ഇവർകൂടി സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും രോഗികൾ നേരിടുക.മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് കൃത്യമായ പഠന സൗകര്യം ലഭിക്കുന്നില്ലെന്നും സർക്കാർ സ്‌റ്റൈഫന്റ് വർദ്ധനവ് നടപ്പാക്കുന്നില്ല തുടങ്ങി വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പി ജി ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്.

അതേസമയം സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button