റമദാന്‍ മാസത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ചൂക്ഷണം തടയുക ലക്ഷ്യം; നടപടിയുമായി യുഎഇ

റമദാന്‍ മാസത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തടയാന്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയം കര്‍ശന നടപടികള്‍ ആരംഭിച്ചു. അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്ത ഒമ്പത് അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു.
പാചക എണ്ണ, മുട്ട, പാല്‍ ഉത്പ്പന്നങ്ങള്‍, അരി, പഞ്ചസാര തുടങ്ങി വിവിധ ഉത്പ്പന്നങ്ങളുടെയും വില സൂഷ്മമായി നീരീക്ഷിക്കുന്നുണ്ട്. സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലയും ബില്ലും ഒത്തുനേക്കണെമെന്ന് ഉപഭേക്താക്കളോട് അധികൃതര്‍ ആഭ്യര്‍ത്ഥിച്ചു. വില വിവരങ്ങള്‍ വ്യക്തമായി മനസിലാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം വ്യാപാരികള്‍ക്കും നല്‍കിയിട്ടുണ്ട്.
അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. കനത്ത പിഴക്ക് പുറമെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളാകും ഇത്തരം സ്ഥാപനങ്ങള്‍ക്ക് എതിരെ സ്വീകരിക്കുക.




