Uncategorized
വിളിപ്പേര് ‘ഡോണ്‍’,രാത്രിയില്‍മാത്രം പുറത്തിറങ്ങി ലഹരിവില്‍പ്പന,ഒപ്പം ഭാര്യയും;കോഴിക്കോട് ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: 200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. അരീക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി സി നിര്‍ഫാന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഉപഭോക്താക്കള്‍ക്കിടയില്‍ ഇര്‍ഫാനെ ‘ഡോണ്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാത്രിയില്‍ മാത്രം പുറത്തിറങ്ങി ലഹരി വില്‍ക്കുകയാണ് ഇര്‍ഫാന്‍ ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു.
നിര്‍ഫാനയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.




