13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മോഷണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുഎസ് ഇമിഗ്രേഷൻ അധികൃതരാണ് വോഡേല യശസ്വി കോട്ടപ്പള്ളിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ പൗരൻ അറസ്റ്റിൽ
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമ പോസ്റ്റ് അനുസരിച്ച് 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു, കടയിൽ മോഷണം നടത്തി, പൊതു തടസ്സങ്ങൾ സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് വോഡേല യശസ്വി കോട്ടപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.




