Uncategorized

50 പവനും അരലക്ഷം രൂപയുമായി പോയ മോഹനൻ എവിടെ? ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്, സ്കൂട്ടറിനായി മണ്ണ് നീക്കി പരിശോധന

തിരുവനന്തപുരം: ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിന്‍റെ തിരച്ചിൽ. കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിന് സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് മോഹനന്‍റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button