Uncategorized
ബാർ സമയം വർധിപ്പിച്ച നടപടി: സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്നുവെന്ന് ഓർത്തഡോക്സ് സഭ, മദ്യനയം മാറ്റം തെരഞ്ഞെടുപ്പ് ഡീലെന്ന് കെസിബിസി

തിരുവനന്തപുരം: ബാർ സമയം വർധിപ്പിച്ചതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. സംസ്ഥാനത്തെ മദ്യത്തെ മുക്കിക്കൊല്ലുന്നുവെന്ന് കുറ്റപ്പെടുത്തിയ സഭ ബാർ മുതലാളിമാർക്കൊപ്പമാണ് സർക്കാരെന്നും രൂക്ഷമായി വിമർശിച്ചു. വിമർശനവുമായി കെസിബിസിയും രംഗത്തെത്തി. മദ്യനയം മാറ്റം തെരഞ്ഞെടുപ്പ് ഡീലാണ്. സമയം വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.




