Uncategorized
ആരായാലും കയ്യടിച്ചുപോകും, ഇതൊക്കെയാണ് അധ്യാപകന്റെ മഹത്വം, സ്വാർത്ഥത നിറഞ്ഞ ലോകത്തിൽ ഒരു നന്മയുടെ കാഴ്ച

തെരുവിൽ കഴിയുന്ന കുട്ടികൾക്കായി സമയം മാറ്റിവെക്കുന്ന ഒരു അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിലെ ഷെയ്ഖ് സരായിയിലെ ഒരു നടപ്പാതയിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന കൃഷ്ണൻ കുമാർ എന്ന അധ്യാപകനാണ് ഈ വീഡിയോയിലെ താരം. യാതൊരു വിധ ആധുനിക സൗകര്യങ്ങളോ ക്ലാസ് മുറികളോ ഇല്ലാതെ, വെറും തറയിലിരുന്നാണ് അദ്ദേഹം കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നത്. അധ്യാപകന്റെ ഈ നിസ്വാർത്ഥ സേവനം അതിവേഗത്തിലാണ് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയത്. പിന്നാലെ, വൈറലായ വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ അദ്ദേഹം തന്നെ പ്രതികരണവുമായി എത്തുകയും ചെയ്തു. ‘വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്’ എന്നാണ് അദ്ദേഹം പറയുന്നത്.




