Uncategorized
പെരുമ്പാവൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി; പൊലീസ് അന്വേഷണം ഊർജിതം

പെരുമ്പാവൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. കീഴില്ലം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി നെൽവിനെ യാണ് കാണാതായത്. പതിനാല് വയസായിരുന്നു. മണ്ണൂരിലെ ആർദ്രം ബാലഭവനിൽ താമസിച്ചാണ് നെൽവിൻ പഠിച്ചിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ആണ് കുട്ടിയെ സ്കൂളിൽ നിന്നും കാണാതായത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് കുട്ടി ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയത്. ആ സമയത്ത് അധ്യാപകർ ആരും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. സഹപാഠികളിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
നെൽവിനെക്കുറിച്ച് നിലവിൽ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ കുറുപ്പമപടി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




