Uncategorized

വ്യാപാരികളുടെ ആവശ്യം അംഗീകരിക്കുന്നവർക്ക് പിന്തുണ -യുണൈറ്റഡ് മർച്ചൻ്റ് ചേംബർ

ഷൊർണൂർ, വ്യാപാരികളുടെ ആവശ്യം അംഗീകരിക്കുന്നവർ ക്കാണ് നിയമസഭാ തിരഞ്ഞെടു പ്പിൽ പിന്തുണയെന്ന് യുണൈറ്റ ഡ് മർച്ചന്റ് ചേംബർ സംസ്ഥാന കമ്മിറ്റി യോഗം. സംസ്ഥാന പ്രസി ഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാട നംചെയ്തു. വ്യാപാരസ്ഥാപനങ്ങൾ ക്കു മുൻപിലുൾപ്പെടെയുള്ള തട്ടു കടകൾക്ക് പ്രത്യേകസ്ഥലം നിശ്ച യിച്ചുനൽകണമെന്നും ആവശ്യ പ്പെട്ടു. നികുതി വർധിപ്പിച്ചതും വ്യാ പാരികൾക്ക് നൽകിയിരുന്ന പെൻ ഷൻ കുറച്ചതുമെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിക്കുൾപ്പെടെ നേരിൽ പരാതി നൽകിയിട്ടും പ്രശ്നങ്ങൾ ക്ക് പരിഹാരമായില്ലെന്നും ഇതെ ല്ലാം പരിഹരിക്കാമെന്ന് പ്രകടനപ ത്രികയിലുൾപ്പെടുത്തുന്നവർക്കാ ണ് പിന്തുണയെന്നും സംസ്ഥാന
നേതാക്കൾ പറഞ്ഞു.
ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് ചെ റുകിട വ്യാപാരികളുടെ തൊഴിൽ നഷ്ടപ്പെട്ടു. സ്ഥലമുടമകൾക്ക് നഷ്ട പരിഹാരം ലഭിച്ചെങ്കിലും വ്യാപാരി കൾക്ക് ലഭിച്ചില്ലെന്നും നേതാക്കൾ
പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി .എഫ്. സെബാസ്റ്റ്യൻ, നിജാ ബഷി, ടി.കെ. ഹെൻട്രി, വി.എ. ജോസ്, ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽ ദാസ്, ടി.കെ. മുസ്തഫ, ഷിനോജ് നരിതൂക്കിൻ, അലി അയന തുട ങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button