Uncategorized
ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ’; നടൻ ജയറാം ഇഡി ഓഫീസിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്.




