Uncategorized

പിന്തുടർന്ന് ശല്യപ്പെടുത്തുന്നു; യൂട്യൂബർമാർക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്

യൂട്യൂബർമാരുടെ ശല്യത്തിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് നടി രേഖാ രതീഷ്. യുട്യൂബർമാർ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്ന് നടി പറയുന്നു.ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ മോശം ക്യാപ്‌ഷനുകൾ നൽകി വിഡിയോകൾ ചെയ്യുന്നു.മാനസിക സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും നടി പരാതിയിൽ പറയുന്നു. വിഡിയോയിലൂടെയാണ് നടി പരാതിപ്പെട്ടത്.
എട്ടുമാസത്തിലധികമായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണ്. മൂന്ന്മാസക്കാലമായി യൂട്യൂബേഴ്സ് ശല്യം ചെയ്യുന്നു. ജീവിക്കാൻ സാധിക്കാത്ത തരത്തിലാണ് ഉപദ്രവം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം യൂട്യൂബർമാർക്കായിരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും വീഡിയോ സന്ദേശത്തിൽ രേഖ പറയുന്നുണ്ട്.
തനിക്കുവേണ്ടി മാത്രമല്ല വീഡിയോ ചെയ്യുന്നത് തന്റെ ഫീൽഡിലുള്ള മറ്റ് ആളുകൾക്ക്, സഹോദരി സഹോദരന്മാർക്ക് ഇത്തരം അനുഭവങ്ങൾ ഇല്ലാതിരിക്കാൻ സർക്കാർ ഒരു തീരുമാനം എടുക്കണമെന്നും. ഇതിഷ നിന്നും രക്ഷിക്കണമെന്നും വീഡിയോയിൽ പറയുന്നു. നിരവധിപ്പേരാണ് ഇതിനോടകം നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button