Uncategorized

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

കൂത്തുപറമ്പ് · കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യക്കച്ചവടക്കാരൻ മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എൻ.പ്രദീപൻ (52) ആണ് മരിച്ചത്. കതിരൂർ മൂന്നാം മൈലിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. തലശേരി മാർക്കറ്റിൽ നിന്ന് ഓട്ടോയിൽ വിൽപനയ്ക്കുള്ള മത്സ്യവുമായി നരവൂരിലേക്ക് വരുമ്പോൾ മൂന്നാം മൈൽ ടൗണിന് സമീപത്തുവച്ചാണ് അപകടം. പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button