Uncategorized

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി; കടബാധ്യത മൂലമെന്ന് സൂചന

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷകൻ ജീവനൊടുക്കി. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കീടനാശിനി കുടിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആണ് മരണം സ്ഥിരീകരിച്ചത്.
മികച്ച കർഷകനുള്ള പുരസ്‌കാരമടക്കം ഏലിയാസ് അമ്പാട്ടിന് ലഭിച്ചിരുന്നു. ഏക്കർ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് ഇദ്ദേഹം പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്തിരുന്നു. പ്രദേശങ്ങളിലുള്ള തരിശ് കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പതിവും ഏലിയാസ് അമ്പാട്ടിന് ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് ലഭ്യമാകുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button