ജില്ലാ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ: ജില്ലാ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു
Women Justice Movement ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ നേതൃ ക്യാമ്പ് ഇന്ന് വിജയകരമായി നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷാജിത മുഹമ്മദ് അധ്യക്ഷത വഹിച്ചു.
രാവിലെ 10.00ന് രജിസ്ട്രേഷൻ ആരംഭിച്ചു. 10.15ന് പതാക ഉയർത്തലിനുശേഷം ജില്ലാ സെക്രട്ടറി ഷഹനാസ് സ്വാഗതം അറിയിച്ചു. തുടർന്ന് ജില്ലാ പ്രസിഡൻറ് ഷാജിത മുഹമ്മദ് അധ്യക്ഷ പ്രസംഗം നടത്തി. 11.00ന് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഔദ്യോഗികമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ടീ ബ്രേക്കിന് ശേഷം 12.00ന് സുബൈദ യു.വി ലീഡർഷിപ്പ് ട്രെയിനിങ് ക്ലാസ് കൈകാര്യം ചെയ്തു. ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം 2.30ന് വിവിധ വകുപ്പുകളുടെ ഇന്ററാക്ടീവ് സെഷൻ നടന്നു.
സംഘടന വകുപ്പ് സാജിദ ബഷീർ, എക്സ്പാൻഷൻ & സാമ്പത്തികം സുബൈദ യു.വി, മീഡിയ & സോഷ്യൽ മീഡിയ ഷമ്മി പി.സി, ഹെൽപ് ഡെസ്ക് ഷക്കീല പി.സി, ഇടപെടൽ ബീന,
വൈസ് പ്രസിഡൻറ് സുബൈദ യു.വി ട്രെയിനിങ് സെഷനുകൾക്ക് നേതൃത്വം നൽകി. ആയിഷ നന്ദി രേഖപ്പെടുത്തി ക്യാമ്പ് സമാപിച്ചു.




