Uncategorized

കാർ സഞ്ചരിച്ചത് 160 കിലോമീറ്റർ വേഗതയിൽ; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മരിച്ച അപകടത്തിൽ പൊലീസ്

ബെംഗളൂരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട് കാര്‍ മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ച അപകടത്തിൽ വില്ലനായത് കാറിൻ്റെ അമിത വേഗതയെന്ന് പൊലീസ്. വിദ്യാര്‍ത്ഥികള്‍ കാർ ഓടിച്ചിരുന്നത് 150- മുതൽ 60 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും ബൈക്ക് യാത്രികനായ യുവാവും അപകടത്തില്‍ മരിച്ചു.
സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍ വി കോളേജിലെ വിദ്യാര്‍ത്ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന അയാന്‍ എന്ന യുവാവാണ് വാഹനം ഓടിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ഗഗന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോയ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയും പിന്നീട് 150 മീറ്ററോളം ദൂരം ഉരസി മാറുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button