Uncategorized

രണ്ട് തവണ എനിമ നൽകിയിട്ടും ഫലമില്ല, ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വര്‍ണമാല ഇതുവരെ പുറത്തുവന്നില്ല; മെഡിക്കല്‍ കോളജില്‍ പൊലീസ് കാത്തിരിപ്പ്

മലപ്പുറം: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറി ച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി കോഴിക്കോട് മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല തട്ടിപ്പറിച്ച് വിഴുങ്ങിയ പാലേമാട് കല്ലന്‍കുന്നന്‍ സമീനയെ (35) കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വയറ്റില്‍നിന്ന് മാല പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നടത്തിയ എക്‌സ്റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ആഭരണം ക ണ്ടെത്തിയിരുന്നു.

യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടി മുതല്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും, പിന്നീട് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കും മാറ്റുകയായിരുന്നു.

എനിമ നല്‍കി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് സര്‍ജറിയിലൂടെ മാല പുറത്തെടുക്കണോ എന്നതു സംബന്ധിച്ച് തീരുമാനിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് വനിത സി.പി.ഒ മാരുടെ കാവലിലാണ് പ്രതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button