Uncategorized

എൽപി സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒൻപത് മാസം; നിയമനം ലഭിച്ചില്ലെന്ന പരാതിയുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒൻപത് മാസം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും പിഎസ്‌സി നിയമനം ലഭിച്ചില്ലെന്ന് പരാതി. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. എട്ട് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒൻപത് മാസം പിന്നിടുമ്പോഴും നിയമന സാധ്യത അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിയമന നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.പഴയ ലിസ്റ്റിൽ നിന്നും നിയമനം പൂർത്തിയാവാത്ത സാഹചര്യത്തിൽ പുതിയ ലിസ്റ്റിൻ്റെ കാലാവധി നീട്ടണമെന്നും അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കൂടാതെ ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ച്, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button