Uncategorized

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷന്‍ പുരസ്‌കാരം ലഭിച്ച ഇരിട്ടി പോലീസ് സ്റ്റേഷന് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ ആദരം.

ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഓഫീസർമാരെ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ആദരിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ, ജില്ലാ ട്രഷറർ ഫ്രാൻസിസ് ടി ടി, താലൂക് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ തോമസ്, ആർ കെ മോഹൻദാസ് സംഗീത, ഭാരതി, ജോർജ് കെ ടി എന്നിവർ ഇരിട്ടി പോലീസ് എസ് എച് ഓ മെൽബിൻ ജോസ്, പി ആർ ഓ രജിത്ത് കെ, എന്നിവർക്കു അനുമോദനം കൈമാറി. മധുരം വിതരണം ചെയ്തു.
അന്നം അഭിമാനം പദ്ധതിക്കു 5 ദിവസത്തേക്കുള്ള ഭക്ഷണ തുക ഭാരവാഹികൾ കൈമാറി. പി ആർ ഒ രജിത്ത് കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്‌ കെ കെ, പദ്ധതി കമ്മിറ്റി അംഗങ്ങൾ ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button