Uncategorized

ഉപ്പയെ കാണാനെത്തിയ രണ്ടുവയസ്സുകാരന് ഷാർജയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം; കണ്ണീർക്കടലായി മരുഭൂമിയിലെ കൂടിക്കാഴ്‌ച

ഷാർജ:നാട്ടിൽ നിന്ന് മാതാവിനോടൊപ്പം പിതാവിന്റെയടുത്ത് എത്തിയ പിഞ്ചുബാലൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ‌യുടെയും മകൻ അലൻ റൂമിയാണ് (2) ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്.
തലാൽ ഗ്രൂപ്പ് ജീവനക്കാരനായ ഷറഫുദ്ദീനെ കാണാനായി കഴിഞ്ഞ മാസം 18-നാണ് അലൻ ഉമ്മയോടൊപ്പം സന്ദർശക വീസയിൽ ഷാർജയിലെത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവ് തീരും മുൻപേ വിധി ദുരന്തമായി എത്തുകയായിരുന്നു.
ബുധനാഴ്ച‌ വൈകിട്ട് താമസസ്‌ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. മകനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾക്കായി കാത്തിരുന്ന ഷറഫുദ്ദീനും കുടുംബത്തിനും അലന്റെ വേർപാട് താങ്ങാവുന്നതിലും അധികമായി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച്‌ച മുഹൈസിന ഖബർസ്ഥാനിൽ മൃതദേഹം സംസ്ക്‌കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button